വിവിധ ജില്ലകളിലെ വിവിധ സ്കൂളുകളിലായി ടീച്ചർ ഒഴിവുകൾ

വിവിധ ജില്ലകളിലെ വിവിധ സ്കൂളുകളിലായി ടീച്ചർ ഒഴിവുകൾ

പാലക്കാട് : കൊല്ലങ്കോട് / പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും  യു.പി വിഭാഗത്തില്‍ മൂന്ന് വീതം ട്യൂട്ടര്‍, രണ്ട് മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (ആണ്‍) ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.എഡ്/ ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മെയ് 25ന് വൈകീട്ട് അഞ്ചിന് മുന്‍പായി കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

ഫോൺ നമ്പർ


പാലക്കാട് : തൃത്താല ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യായനവര്‍ഷത്തേക്ക് ഹിന്ദി, അറബിക്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

താല്പര്യമുള്ളവര്‍ മെയ് 12ന് രാവിലെ 9.30ന് ഹിന്ദി, 11.30ന്  അറബിക് അഭിമുഖത്തിനും മെയ് 14ന് രാവിലെ പത്തിന് നടക്കുന്ന മാത്തമാറ്റിക്‌സ്, 11.30ന് സ്റ്റാറ്റിസ്റ്റിക്‌സ്, ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് അഭിമുഖങ്ങള്‍ക്കും എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഫോൺ നമ്പർ


കാസർകോട്: ആലംപാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 21ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ഇംഗ്ലീഷ്, അറബിക്, സോഷ്യോളജി വിഷയങ്ങളില്‍ സീനിയര്‍ അധ്യാപരുടെയും മലയാളം, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും ഒഴിവിലേക്ക് 21ന് രാവിലെ പത്തിനും ഇക്കണോമിക്സ്-സീനിയര്‍, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി- (സീനിയര്‍ ആന്‍ഡ് ജൂനിയര്‍) വിഷയങ്ങളില്‍ 21 ഉച്ചക്ക് ഒന്നിനും കൂടിക്കാഴ്ച്ച നടക്കും.

ഫോൺ നമ്പർ
ഫോൺ നമ്പർ


കാസർകോട്: ഇടനീര്‍ ജി.എച്ച്.എസ്.എസ് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്സ്, ഇംഗ്ലീഷ്, ജിയോളജി -സീനിയര്‍, അറബിക്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് ജൂനിയര്‍ വിഭാഗത്തിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 28ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ഫോൺ നമ്പർ


കാസർകോട്: ഇരിയണ്ണി ഗവ. വി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 29ന് രാവിലെ പത്തിന് ഹയര്‍ സെക്കണ്ടറി ഓഫീസില്‍ നടക്കും.

എച്ച്.എസ്.എസ്.ടി- ഇംഗ്ലീഷ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, സുവോളജി, ഇക്കണോമിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ഒഴിവ്.

ഫോൺ നമ്പർ


കാസർകോട്: ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഉദുമയില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനത്തിന് കൂടിക്കാഴ്ച്ച നടക്കുന്നു.

കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും, നെറ്റ്, പി.എച്ച്.ഡി യോഗ്യത നേടിയിട്ടില്ലാത്ത ബന്ധപ്പെട്ട വിഷയത്തലല്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.

കൂടിക്കാഴ്ച്ച തീയതി- പൊളിറ്റിക്കല്‍ സയന്‍സ് - 14 ന് രാവിലെ പത്തിന്. ഇംഗ്ലീഷ് 14 ന് ഉച്ചക്ക് 12. സ്റ്റാറ്റിസ്റ്റിക്സ് 15 രാവിലെ പത്ത്. കൊമേഴ്സ് 16 രാവിലെ പത്ത്. ആന്ത്രോപോളജി - 18 ന് രാവിലെ പത്ത്.

എക്കണോമിക്സ് - 18 ന് ഉച്ചക്ക് ഒന്ന്. ഹിസ്റ്ററി 19 ന് രാവിലെ പത്ത്. മലയാളം 20 ന് രാവിലെ പത്ത്. ഹിന്ദി 21 രാവിലെ പത്ത്.

ഫോൺ നമ്പർ


വയനാട്: തൃശ്ശിലേരി ഗവ. റൂസ മോഡല്‍ കോളേജിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ്, സൈക്കോളജി, ജോഗ്രഫി തസ്തികകളിലാണ് നിയമനം.

മലയാളത്തിന് മെയ് 22നും ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ക്ക് മെയ് 25നും  കോളേജ് ഓഫീസില്‍ രാവിലെ 10ന് അഭിമുഖം നടക്കും.

കൊമേഴ്‌സ് വിഷയത്തിനുള്ള അഭിമുഖം മെയ് 26നും സൈക്കോളജി, ജിയോഗ്രഫി വിഷയങ്ങളിലേക്കുള്ള അഭിമുഖം മെയ് 28നും രാവിലെ 10ന് കോളേജ് ഓഫീസില്‍ നടക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കണം.

ഫോൺ നമ്പർ


വയനാട്: മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു.

നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 12ന് രാവിലെ 11ന് കോളേജില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.

ഫോൺ നമ്പർ


മലപ്പുറം: ഇരുമ്പുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ്, സോഷ്യോളജി, അറബിക്, എക്കണോമിക്സ്, കോമേഴ്സ് പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്. ടി.ജൂനിയര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 23ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.


മലപ്പുറം: അരിമ്പ്ര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള സീനിയര്‍ ഇംഗ്ലീഷ്, അറബിക്,  സോഷ്യോളജി  തസ്തികകളിലേക്ക് അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10ന് നടക്കും.

 ജൂനിയര്‍ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി തസ്തികകളിലേക്ക് ഉച്ചക്ക് 1.30 നും സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

ഫോൺ നമ്പർ


മലപ്പുറം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തച്ചിങ്ങനാടത്തു പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-മെട്രിക് ഹോസ്റ്റലിലെ ഹൈസ്‌കൂള്‍-യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി ട്യൂട്ടര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ മെയ് 15ന് വൈകുന്നേരം അഞ്ചിനകം പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷകള്‍ ലഭ്യമാക്കണം.

ഫോൺ നമ്പർ
ഫോൺ നമ്പർ


തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ് ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ് നികത്തുന്നതിനുള്ള അഭിമുഖം മേയ് 12 മുതൽ 18 വരെ നടക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പ്  ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖല ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ നമ്പർ, യോഗ്യത, ജനനതീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഫോൺ നമ്പർ


ആലപ്പുഴ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിലെ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ നിലവിലുള്ള രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക്‌ (1 എസ് സി  ,1 ഒ  സി ) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നു.

അഭിമുഖം മേയ് 13-ന് രാവിലെ 11 ന് ചെങ്ങന്നൂർ ഗവ. ഐ ടി ഐ യിൽ നടക്കും.

സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം.

ഫോൺ നമ്പർ


ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കരുമാടിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പെൺകുട്ടികൾക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു.

ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ബിരുദാനന്തര ബിരുദം/ബിരുദം, ബി.എഡ് യോഗ്യതയുള്ള ആറ് പേരെയും, യു.പി വിഭാഗത്തിലേക്ക് ടി.ടി.സി/ബി.എഡ് യോഗ്യതയുള്ള മൂന്ന് പേരെയും ആണ് നിയമിക്കുന്നത്.

പ്രീ-മെട്രിക് ഹോസ്റ്റൽ പരിധിയിൽ താമസിക്കുന്നവർക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കും.

താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം മെയ് 23 വൈകുന്നേരം 5 മണിക്ക് മുൻപായി അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ


കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്താംകോട്ട പ്രീ മെട്രിക് ഹോസ്റ്റല്‍ (ആണ്‍കുട്ടികള്‍), പോരുവഴി, കുന്നത്തൂര്‍ പ്രീ മെട്രിക് ഹോസ്റ്റലുകള്‍ (പെണ്‍കുട്ടികള്‍) എന്നിവിടങ്ങളിലേക്ക് താല്‍ക്കാലികമായി ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കും യുപി വിഭാഗത്തില്‍ എല്ലാ വിഷയങ്ങളിലേക്കുമാണ് നിയമനം.

യോഗ്യത: ബിരുദവും ബി എഡും. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും.

മെയ് 25ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ


കൊല്ലം:കാര്യവട്ടം സർക്കാർ കോളേജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 12 ന് രാവിലെ 10.30 ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

ഫോൺ നമ്പർ
ഫോൺ നമ്പർ


മലപ്പുറം: വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി, എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഒഴിവുകളില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സുവോളജി, സോഷ്യോളജി, അറബി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.

ഫോൺ നമ്പർ


മലപ്പുറം: കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

എച്ച്.എസ്.എസ്.ടി സോഷ്യോളജി (സീനിയര്‍), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയര്‍) എന്നീ തസ്തികകളിലേക്ക് മെയ് 22ന് രാവിലെ 10നും കൊമേഴ്സ് (സീനിയര്‍ - 1, ജൂനിയര്‍ - 1) തസ്തികകളിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.

യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി സമയത്ത് നേരിട്ട് എത്തണം.

ഫോൺ നമ്പർ


മലപ്പുറം: നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജ്യോഗ്രഫി, കൊമേഴ്സ്, മലയാളം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം നിര്‍ദ്ദിഷ്ട സമയത്ത് കോളേജില്‍ ഹാജരാകണം.

മെയ് 12ന് രാവിലെ 10ന് ജ്യോഗ്രഫി, മെയ് 13ന് രാവിലെ 10ന് കൊമേഴ്സ്, മെയ് 14ന് രാവിലെ 10ന്  മലയാളം, മെയ് 15ന് രാവിലെ 10ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്സ്, മെയ് 18ന് രാവിലെ 10ന് ജേര്‍ണലിസം അഭിമുഖപരീക്ഷ നടക്കും.

ഫോൺ നമ്പർ


മലപ്പുറം ഗവ. വനിതാ കോളേജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ള  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി താഴെ പറയുന്ന തീയതികളില്‍ കൂടികാഴ്ചയില്‍ പങ്കെടുക്കണം.

മെയ് 13: ഹിസ്റ്ററി (രാവിലെ 10), ഉറുദു (ഉച്ചയ്ക്ക് 1.30)
മെയ് 14: അറബിക് (രാവിലെ 10)
മെയ് 15: ബോട്ടണി (രാവിലെ 10), സുവോളജി (ഉച്ചയ്ക്ക് 1.30 )
മെയ് 16: മലയാളം (രാവിലെ 10), മെയ് 18: ഇക്കണോമിക്സ് (രാവിലെ 10), പൊളിറ്റിക്കല്‍ സയന്‍സ് (ഉച്ചയ്ക്ക് 1.30)
മെയ് 20: കെമിസ്ട്രി (രാവിലെ 10), ഹിന്ദി (ഉച്ചയ്ക്ക് 1.30)
മെയ് 21: മാത്തമാറ്റിക്സ് (രാവിലെ 10), ഫിസിക്സ് (ഉച്ചയ്ക്ക് 1.30).

വെബ്സൈറ്റ് ലിങ്ക്
ഇമെയില്‍
ഫോൺ നമ്പർ
ഫോൺ നമ്പർ


മലപ്പുറം: തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുകള്‍ ഉണ്ട്. യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ പി.ജിയില്‍ 55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ളവരെയും പരിഗണിക്കും.

മെയ് 12ന് രാവിലെ പത്തിന് ഹിന്ദി, ഉച്ചയ്ക്ക് 12ന് സംസ്‌കൃതം, 2.30ന് കംപ്യൂട്ടര്‍ സയന്‍സ് എന്നിവയുടേതും 13ന് രാവിലെ പത്തിന് ഇംഗ്ലീഷ് അധ്യാപക തസ്തികയുടെയും അഭിമുഖം കോളേജില്‍ നടക്കും.

ഫോൺ നമ്പർ

8/5/2026

Useful Links - 👇
Recent Posts
പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

S3 Group ൽ അവസരം

S3 Group ൽ അവസരം

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ZEN MART ൽ  ജില്ലകളിൽ നിരവധി അവസരങ്ങൾ

ZEN MART ൽ ജില്ലകളിൽ നിരവധി അവസരങ്ങൾ

റെയിൽവേയിൽ 1215 ഒഴിവുകൾ

റെയിൽവേയിൽ 1215 ഒഴിവുകൾ

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

Home About Contact Privacy Policy
WhatsApp Share on WhatsApp