വിവിധ ജില്ലകളിലായി അധ്യാപക ഒഴിവുകൾ

വിവിധ ജില്ലകളിലായി അധ്യാപക ഒഴിവുകൾ

മലപ്പുറം: പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിനു കീഴിലുള്ള മങ്കട ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ടൈലറിങ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളെജില്‍ നടക്കും.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക് നിക് കോളേജില്‍ ഹാജരാകണം.

ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ 50% മാര്‍ക്കോടെ കേരളത്തിലെ സര്‍വകലാശാലയില്‍ നിന്നോ സര്‍വകലാശാല അംഗീകരിച്ചതോ ആയ ഇംഗ്ലീഷ് ബിരുദവും മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത.

ഫോൺ നമ്പർ


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2026–27 അദ്ധ്യായന വര്‍ഷത്തേക്ക്‌ സംസ്‌കൃത വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിന് ജൂൺ 15 രാവിലെ 11ന് അഭിമുഖം നടത്തും.

യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരും വിദ്യാഭ്യാസ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അദ്ധ്യാപകരുടെ പാനലിൽ പേര്‌ രജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാര്‍ത്ഥികൾ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക്‌ ലിസ്റ്റ്‌, മുന്‍പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകൾ പ്രിന്‍സിപ്പൽ മുന്‍പാകെ ഹാജരാകണം.


കൊല്ലം അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാത്തമാറ്റിക്‌സ് (സീനിയര്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍), സുവോളജി (ജൂനിയര്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 18ന് രാവിലെ 10ന് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

ഫോൺ നമ്പർ


മലപ്പുറം: കോക്കൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു.

ജൂണ്‍ 12 ന് രാവിലെ 10 ന് അസല്‍ രേഖകളും പകര്‍പ്പും സഹിതം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

യോഗ്യത- ഡിഗ്രി, ബി.എഡ്. കെടെറ്റ് കാറ്റഗറി III.

ഫോൺ നമ്പർ


തൃശൂർ: ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ റെസിഡന്റ് ട്യൂട്ടർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

ജൂൺ 16-ന് രാവിലെ 10.30-ന് സ്കൂളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഹയർ സെക്കൻഡറി വിഭാഗം ട്യൂട്ടർ തസ്തികയിലേക്ക് സയൻസ് വിഷയങ്ങളിലുള്ള പി.ജി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. സെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ സയൻസ് വിഷയങ്ങളിൽ ഡിഗ്രിയും ബി.എഡും ഉള്ളവരെയും പരിഗണിക്കും.

ഹൈസ്കൂൾ വിഭാഗം ട്യൂട്ടർ തസ്തികയിലേക്ക് സയൻസ് അല്ലെങ്കിൽ ഹ്യൂമാനിറ്റീസ് വിഷയങ്ങളിലുള്ള ഡിഗ്രിയും ബി.എഡുമാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ളവർ ഇല്ലെങ്കിൽ കുറഞ്ഞ യോഗ്യതയുള്ളവരെയും പരിഗണിക്കും.

യു.പി വിഭാഗം ട്യൂട്ടർ തസ്തികയിലേക്ക് പ്ലസ് ടൂ/ഡിഗ്രി, ടി.ടി.സി ഉള്ളവർക്ക് അപേക്ഷിക്കാം. എല്ലാ വിഭാഗങ്ങളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്.

അപേക്ഷകർ 22-നും 50-നും മധ്യേ പ്രായമുള്ളവരായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി 2027 മാർച്ച് 31 വരെയാണ് കരാർ നിയമനം നൽകുക.

കരാർ കാലാവധിയിൽ പ്രതിമാസം 15,000 രൂപ ഹോണറേറിയമായി ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16-ന് രാവിലെ 10.30-ന് നായരങ്ങാടിയിലുള്ള സ്കൂളിൽ നേരിട്ട് ഹാജരാകണം.

ഫോൺ നമ്പർ


ആലപ്പുഴ ഗവൺമെൻ്റ് നഴ്സിംഗ് കോളേജിലേക്ക് 2026-27 അധ്യയന വർഷത്തേക്ക് ബോണ്ടഡ് ലക്ചറർമാരുടെ 14 ഒഴിവുകളിലേക്ക്  വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. 

പ്രതിമാസം 32,000 രൂപ സ്റ്റൈപ്പൻഡ് നിരക്കിലാണ് നിയമനം. കേരളത്തിലെ ഏതെങ്കിലും ഗവൺമെൻ്റ് അല്ലെങ്കിൽ സ്വകാര്യ നഴ്സിംഗ് കോളേജിൽ നിന്നും എം.എസ്.സി  നഴ്സിംഗ് വിജയവും കെ.എൻ.എം.സി.  രജിസ്ട്രേഷനുമാണ് (അധിക യോഗ്യത ഉൾപ്പെടെ) പ്രധാന യോഗ്യതകൾ. അപേക്ഷകർ 40 വയസ്സ് കവിയാത്തവരായിരിക്കണം; എന്നാൽ എസ്.സി/എസ്.ടി  വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.

താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ  സർട്ടിഫിക്കറ്റുകളും സഹിതം  ജൂൺ 29ന് രാവിലെ 11 മണിക്ക് ആലപ്പുഴ ഗവ. നഴ്സിംഗ് കോളേജിൽ  ഹാജരാകേണ്ടതാണ്.


കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാവൂര്‍ ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്ന അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഇംഗ്ലീഷ്, കണക്ക്, നാച്വുറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ട്യൂട്ടര്‍മാരെ നിയമിക്കാന്‍ ജൂണ്‍ 15ന് രാവിലെ 11ന് കുന്ദമംഗലം ബ്ലോക്ക് ഓഫീസില്‍ അഭിമുഖം നടത്തും.

യോഗ്യത: ഹൈസ്‌കൂള്‍ വിഭാഗം -ബി.എഡ്/തതുല്യ യോഗ്യത, യു.പി വിഭാഗം -ടി.ടി.സി/തതുല്യ യോഗ്യത, കെ-ടെറ്റ്. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം.

ഫോൺ നമ്പർ
ഫോൺ നമ്പർ


തൃശൂർ: പൂല്ലൂറ്റ് കെ.കെ.ടി.എം സര്‍ക്കാര്‍ കോളേജില്‍ ബോട്ടണി വിഷയത്തില്‍ താത്കാലിക അതിഥി അധ്യാപക ഒഴിവുണ്ട്.

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 12 ന് രാവിലെ 10.30 ന് കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫോൺ നമ്പർ

11/6/2026

Useful Links - 👇
Recent Posts
തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Home About Contact Privacy Policy
WhatsApp Share on WhatsApp