അധ്യാപക ഒഴിവുകൾ

അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ വീണ, വയലിൻ ഡിപ്പാർട്ട്മെന്റുകളിലേക്ക് അതിഥി അധ്യാപകരുടെ (ഒരു ഒഴിവ് വീതം) അഭിമുഖം നടത്തുന്നു.

വീണ ഡിപ്പാർട്ട്മെന്റിലെ അഭിമുഖം ജൂൺ 29 രാവിലെ 10.30 നും വയലിൻ ഡിപ്പാർട്ട്മെന്റിലെ അഭിമുഖം 27 ന് രാവിലെ 10 നുമാണ് നടത്തുക.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസുകളിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ മറ്റു അനുബന്ധ രേഖകൾ ഓരോ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.


കോട്ടയം: താഴത്തങ്ങാടി ഗവൺമെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ പാർട് ടൈം ലാംഗ്വേജ്(ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്.

അഭിമുഖം ജൂൺ 19 വെള്ളിയാഴ്ച 11ന് സ്‌കൂൾ ഓഫീസിൽ.


തൃശൂർ: കുട്ടനെല്ലൂര്‍ ശ്രീ അച്യുതമോനോന്‍ ഗവ. കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ ഉക്കണോമിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ രേഖകളും ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പൂളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും സഹിതം ജൂണ്‍ 19 ന് രാവിലെ 10.30 ന് ഇന്റര്‍വ്യുവിനായി കോളേജില്‍ എത്തിച്ചേരണം.


പാലക്കാട്: പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ സംസ്‌കൃതം സാഹിത്യ വിഷയത്തില്‍ അധ്യാപകനെ/ അധ്യാപികയെ നിയമിക്കുന്നു.

സംസ്‌കൃത സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 19 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.


കോഴിക്കോട് : വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, യോഗ, ഹോട്ടല്‍ മാനേജ്‌മെന്റ്, അക്കൗണ്ടന്‍സി വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കും.

കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, അക്കൗണ്ടന്‍സി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്കും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് യോഗ, ഹോട്ടല്‍ മാനേജ്മെന്റ് വിഷയങ്ങളിലും അപേക്ഷിക്കാം. രേഖകള്‍ സഹിതം ജൂണ്‍ 23ന് മുമ്പ് അപേക്ഷിക്കണം.

ഫോൺ നമ്പർ

ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് (ജൂനിയര്‍) അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 29ന് രാവിലെ 11ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.


പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച് എസ് എസ് ടി ഇംഗ്ലീഷ്, എച്ച് എസ് എസ് ടി മലയാളം ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിയമനത്തിനായി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകര്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്കുണ്ട്.

അപേക്ഷകര്‍ യോഗ്യത, പ്രായം, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 വിലാസത്തിലോ , ഇമെയില്‍ലോ അപേക്ഷിക്കണം.

ഇ മെയിലില്‍ അപേക്ഷിക്കുന്നവര്‍ വ്യക്തമായ രേഖ സമര്‍പ്പിക്കണം.

അവസാന തീയതി ജൂണ്‍ 24.

ഇമെയില്‍
ഫോൺ നമ്പർ


പാലക്കാട്: കുഴല്‍മന്ദം ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പി എസ് സി/ എസ് എസ് സി/ ആര്‍ ആര്‍ ബി പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.

ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

മത്സരപരീക്ഷാ പരിശീലന മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മണിക്കൂറിന് 500 രൂപ നിരക്കിലാണ് ഓണറേറിയം.

അപേക്ഷകള്‍ ജൂണ്‍ 20ന് വൈകീട്ട് അഞ്ചിനകം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഫോൺ നമ്പർ
ഫോൺ നമ്പർ

17/6/2026

Useful Links - 👇
Recent Posts
തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Home About Contact Privacy Policy
WhatsApp Share on WhatsApp