ക്ഷീര വികസന വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുകൾ

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുകൾ

കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ബ്ലോക്ക് തലത്തില്‍ ഡെയറി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരുമാകണം.

കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പരമാവധി 10 മാസത്തേക്കാണ് നിയമനം.

പ്രായപരിധി: 18-45.

മുമ്പ് ഡെയറി പ്രൊമോട്ടര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും

. ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുമായും ക്ഷീര വികസന വകുപ്പ് ജില്ലാ ഓഫീസുമായും ബന്ധപ്പെടാം.

ഫോൺ നമ്പർ


ഇടുക്കി: തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് ഇടുക്കി ജില്ലയിലെ ഒന്‍പത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 2026-27 സാമ്പത്തിക വര്‍ഷത്തിലെ 2027 മാര്‍ച്ച് വരെ പരമാവധി 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അതത് ബ്ലോക്ക് പരിധിയില്‍ ഡയറി പ്രമോട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസം 8000/ രൂപ ഇന്‍സെന്റീവ് നല്‍കും.

അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയാറാക്കി അതാത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം.

അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.

പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് 5 വര്‍ഷത്തെ വയസിളവ് അനുവദിക്കും.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് അവസരം. എസ് എസ് എല്‍ സി ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷാഫോമില്‍ അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷകര്‍ക്കുളള അഭിമുഖം തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 10 മണിക്ക് നടത്തും.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 5 ശനിയാഴ്ച വൈകിട്ട് 3 മണി വരെ.

ഫോൺ നമ്പർ


 എറണാകുളം: ക്ഷീരവികസന വകുപ്പിന്റെ  തീറ്റപ്പുൽകൃഷി വികസന പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നതിന് ഡയറി പ്രൊമോട്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.  

പ്രായപരിധി: 18-45 വയസ്സ് (01-01-2026 പ്രകാരം) വിദ്യാഭ്യാസ യോഗ്യത - എസ് എസ് എൽ സി. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ സ്ഥിരതാമസക്കാരനായിരിക്കണം.  

ഡയറി പ്രൊമോട്ടർമാരായി പ്രവൃത്തിപരിചയം ഉള്ളവർക്ക് പ്രായപരിധിയിൽ പരമാവധി അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും. 

ഇൻസന്റീവ്: പ്രതിമാസം 8000/- രൂപ. 

ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച്  അനുബന്ധ രേഖകൾ സഹിതം സെപ്റ്റംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അതത് ക്ഷീരവികസന ഓഫീസർക്ക് എത്തിക്കണം. 

കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ സെപ്റ്റംബർ 11 രാവിലെ 10.30 ന്  ഇൻറർവ്യൂ നടക്കും. 


ക്ഷീരവികസന വകുപ്പിന്റെ ''തീറ്റപ്പുൽക്യഷി'' വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്കുകളിലേക്കും കരാർ അടിസ്ഥാനത്തിൽ ഡെയറി പ്രൊമോട്ടർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

അതാത് ക്ഷീരവികസന സർവ്വീസ് യൂണിറ്റ് പരിധിയിൽ സ്ഥിര താമസം ആക്കിയതും, എസ്.എസ്.എൽ.സി പാസ്സായതുമായ 18 മുതൽ 45 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം.  

നിശ്ചിത മാത്യകയിൽ പുരിപ്പിച്ച അപേക്ഷയും രേഖകളും സെപ്റ്റംബർ 5ന് 5 മണിക്ക് മുമ്പായി ബ്ലോക്ക്തല ക്ഷീരവികസന സർവ്വീസ് യൂണിറ്റുകളിൽ സമർപ്പിക്കണം. 

പ്രവർത്തി പരിചയം ഉളളവർക്ക് 5 വർഷത്തെ വയസ്സിളവും, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയും ഉണ്ടായിരിക്കും.

29/8/2026

Useful Links - 👇
Recent Posts
തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Home About Contact Privacy Policy
WhatsApp Share on WhatsApp